പ്രണയം നടിച്ച് വിനോദസഞ്ചാരകേന്ദ്രത്തിലെത്തിച്ച് 17കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; കാമുകനും കൂട്ടാളികളും അറസ്റ്റില്‍

ദലിത് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റിയാടി സ്വദേശിയായ ഒരാളെയും പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2021-10-20 09:43 GMT

കോഴിക്കോട്: 17കാരിയെ പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ദലിത് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റിയാടി സ്വദേശിയായ ഒരാളെയും പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ നാദാപുരം എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കോഴിക്കോട് കുറ്റിയാടിയില്‍ ഈ മാസം മൂന്നിനാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തില്‍ റോഡില്‍ ഇറക്കിവിട്ടതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

Tags:    

Similar News