ദുര്‍ മന്ത്രവാദം ആരോപിച്ച് സ്ത്രീയെയും തടയാന്‍ ശ്രമിച്ച യുവാവിനെയും തല്ലിക്കൊന്നു
18 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ദുര്‍ മന്ത്രവാദം ആരോപിച്ച് 161 പേരെ കൊലപ്പെടുത്തിയതായി 2019ല്‍ അസം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു
'ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിലാണ് ഇത് സംഭവിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ സ്ഥലത്തെത്തി. കത്തുന്ന ചിതയില്‍ നിന്ന് ഇരകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചു. മണ്ണിന്റെ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും കാര്‍ബി ആംഗ്ലോങ് പോലിസ് സൂപ്രണ്ട് ദേബജിത് ഡിയോറി പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ പേരെ കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ ഒമ്പത് പേരും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.
ഡോക്‌മോക പോലിസ് സ്‌റ്റേഷനു കീഴില്‍ 2018ല്‍ രണ്ട് യുവാക്കളെ കുട്ടിക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. ദുര്‍മന്ത്രവാദം ആരോപിച്ച് അക്രമം നടത്തുന്നതിനെതിരായ നിയമം അസമില്‍ പ്രാബല്യത്തിലുണ്ട്. ഇതനുസരിച്ച്, ദുര്‍ മന്ത്രവാദവേട്ട ജാമ്യമില്ലാ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല, ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണെന്നും അസം നിയമസഭ പാസാക്കിയ നിയമത്തില്‍ പറയുന്നു. 18 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ദുര്‍ മന്ത്രവാദം ആരോപിച്ച് 161 പേരെ കൊലപ്പെടുത്തിയതായി 2019ല്‍ അസം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു.
2 Brutally Killed By Villagers In Assam In Suspected Witch-Hunting Case