ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അതിര്‍ത്തിയിലെ യുദ്ധസമാന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രസ്താവന. മെയ് മാസത്തിലാണ് പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Update: 2019-03-01 12:25 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമാമീഷന്‍. അതിര്‍ത്തിയിലെ യുദ്ധസമാന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രസ്താവന. മെയ് മാസത്തിലാണ് പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് സമയത്ത് നടക്കുമെന്നായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന്റെ കൃത്യമായ തിയ്യതികള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. യുപിയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ലഖ്‌നോയിലെത്തിയതായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍.

കമ്മീഷന്റെ പുതിയ വിജ്ഞാപന പ്രകാരം സ്ഥാനാര്‍ഥികള്‍ രാജ്യത്തിനു പുറത്തുള്ള സ്വത്തുക്കളുടെ വിവരങ്ങളും നല്‍കണം. നികുതിവകുപ്പ് അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയും എന്തെങ്കിലും പിശകുകള്‍ കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News