ടോങ്കോയിലും ന്യൂസിലാന്റിലും 2022: ലോകം പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചു
പസഫിക്കിലെ അന്താരാഷ്ട്ര ദിനമാറ്റ രേഖയുടെ തൊട്ടു പടിഞ്ഞാറ് ജനവാസ ദ്വീപായ ടോങ്കോ ദ്വീപില്‍ അര്‍ദ്ധ രാത്രി 12 മണിയായതോടെ 2022 ആം ആണ്ട് ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്
ഓക്‌ലാന്‍ഡ്: 2021 നെ യാത്രയാക്കിക്കൊണ്ട് ലോകം 2022ലേക്ക് പ്രവേശിച്ചിരിക്കുന്നു. പസഫിക്ക് മഹാസമുദ്രത്തിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പസഫിക്കിലെ അന്താരാഷ്ട്ര ദിനമാറ്റ രേഖയുടെ തൊട്ടു പടിഞ്ഞാറ് ജനവാസ ദ്വീപായ ടോങ്കോ ദ്വീപില്‍ അര്‍ദ്ധ രാത്രി 12 മണിയായതോടെ 2022 ആം ആണ്ട് ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കൊവിഡ് മഹമാരിയുടെ പശ്ചാതലത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങളില്ലാത്ത ചെറിയ പരിപാടികളോടെയാണ് ലോകത്തിന്‍രെ കിഴക്കേ അറ്റത്ത് പുതിയ വര്‍ഷത്തെ വരവേറ്റത്. ലോകത്തിന്റെ കിഴക്കേ അറ്റത്തുള്ള
ന്യൂസിലാന്റിലാണ് പുതുവര്‍ഷം വലിയ തോതില്‍ വരവേറ്റ് തുടങ്ങിയത്. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും നേരിയ അതിരിട്ടാണ് ഇത്തവണയും ഇവിടെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയില്‍ പുതുവര്‍ഷം ആദ്യമെത്തിയ പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും 2022 എത്തി. ഒമിക്രോണ്‍ വ്യാപനത്തിന്റെ ആശങ്കയിലും, വര്‍ണാഭമായ പ്രതീക്ഷയുടെ പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ലോകം തയ്യാറായിരിക്കുകയാണ്. ന്യുസീലന്റിലെ ഓക്‌ലന്‍ഡ് ഹാര്‍ബര്‍ ബ്രിഡ്ജില്‍ നിന്നുളള കാഴ്ചകള്‍ ആഹഌദദായകമാണ്. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്‌ലാന്‍ഡില്‍ വെടിമരുന്നു പ്രയോഗങ്ങളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ഓസ്‌ട്രേലിയയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. സിഡ്‌നി ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും വെടിമരുന്ന് പ്രയോഗങ്ങളും ആഘോഷപരിപാടികളും നടക്കുകയാണ്.