'22 ജവാന്‍മാര്‍ക്ക് വീരമൃത്യു; മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് റാലികളില്‍'; കപട ദേശ സ്‌നേഹമെന്ന് വിമര്‍ശനം
നരേന്ദ്രമോദി ബംഗാളിലും അമിത് ഷാ കേരളത്തിലും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. 20 മണിക്കൂറായി ഇവരുടെ ട്വിറ്റര്‍ ടൈം ലൈനുകളിലും തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ് സജീവമായി നില്‍ക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 ജവാന്‍മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന തിരക്കുകളിലാണെന്ന് വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലും ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. 20 മണിക്കൂറായി ഇവരുടെ ട്വിറ്റര്‍ ടൈം ലൈനുകളിലും തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ് സജീവമായി നില്‍ക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.
രാജ്യം സുരക്ഷാ ഭീഷണി നേരിടുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരിക്കുന്ന മോദിയുടേയും അമിത് ഷായുടേയും ദേശ സ്‌നേഹം കപടമാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ മോദിയും അമിത് ഷായും ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നതിനെതിരേയും വിമര്‍ശം ഉയരുന്നുണ്ട്.
രാജ്യത്ത് ഒരു ദിവസം കൊണ്ട് ഒരുലക്ഷത്തോളം പേര്‍ക്ക് കൊവിഡ് പിടിപെട്ടപ്പോള്‍ മോദി ഒരു ദിവസം കൊണ്ട് 10 തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതാണ് മാധ്യമങ്ങളുടെ തലക്കെട്ടതായതെന്നും വിമര്‍ശനം ഉയര്‍ന്നു.