വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2220 ഹിന്ദി അധ്യാപക നിയമനം; പ്രതിഷേധം ശക്തം

മണിപ്പൂരിലെ മിലാല്‍, ദി നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് യൂനിയന്‍, അസം സാഹിത്യ സഭ എന്നിവയാണ് കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം രേഖപ്പെടുത്തിയത്.

Update: 2022-04-14 07:11 GMT

ദിസ്പൂര്‍: ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നതില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തം. പത്താം ക്ലാസുവരെ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മണിപ്പൂരിലെ മിലാല്‍, ദി നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് യൂനിയന്‍, അസം സാഹിത്യ സഭ എന്നിവയാണ് കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം രേഖപ്പെടുത്തിയത്. തീരുമാനം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അസമീസ് പോലെ തദ്ദേശ ഭാഷകള്‍ പ്രോൽസാഹിപ്പിക്കണമെന്നാണ് അസം സാഹിത്യസഭയുടെ ആവശ്യം. ഹിന്ദി ഭാഷയ്ക്ക് പ്രധാന്യം നല്‍കികൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തദ്ദേശ ഭാഷകള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് സാഹിത്യ സഭ ആരോപിച്ചു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്നും നോര്‍ത്ത് ഈസ്റ്റ് സുറ്റഡന്റസ് യൂനിയന്‍ കുറ്റപ്പെടുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2220 ഹിന്ദി അധ്യാപകര്‍ക്ക് നിയമനം നല്‍കിയതായി ഔദ്യോഗിക ഭാഷകളുടെ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ അറിയിച്ചു.

ഹിന്ദി ഔദ്യോഗിക ഭാഷാ പദവിയിലേക്ക് പരിഗണിക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയും രംഗത്തുവന്നിരുന്നു. എ ആര്‍ റഹ്മാന്‍ , നടന്‍ പ്രകാശ് രാജ് തുടങ്ങി നിരവധി പ്രമുഖരാണ് ഇതിനോടകം കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ മുപ്പത്തേഴാം സിറ്റിങ്ങിലായിരുന്നു അമിത് ഷായുടെ ഹിന്ദി ഔദ്യോഗിക ഭാഷയാക്കണെമെന്നുള്ള പ്രഖ്യാപനം. 2019 ല്‍ ഹിന്ദി ഭാഷാ ദിവസ് ആഘോഷത്തില്‍ 'രു രാജ്യം, ഒരു ഭാഷ'എന്ന ആശയം കേന്ദ്രം മുന്നോട്ട് വച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമുണ്ട്.

Similar News