സിദ്ധി: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര് മരിച്ചു. കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടതായി സംശയമുയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയുള്ള സിദ്ധി ജില്ലയിലാണ് അപകടം. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഒരു പാലത്തില്‍ നിന്ന് കനാലിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 54 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 20ഓളം പേരെ കാണാതായതായാണു പ്രാഥമിക നിഗമനം. സിദ്ധിയില്‍ നിന്നു സത്നയിലേക്കുള്ള ബസ്സാണ് അപകടത്തില്‍ പെട്ടത്. ഏഴു പേരെ രക്ഷപ്പെടുത്തിയതായി റിപോര്‍ട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടി റദ്ദാക്കി.
32 Dead As Bus Falls Into Canal In Madhya Pradesh