37,500 കോടി രൂപയുടെ ആസ്തിയുമായി ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി, രവി പിള്ളയും പട്ടികയില്‍
ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനും എംഡിയുമായ രവി പിള്ളയ്ക്ക് 2.5 ബില്യണ്‍ ഡോളര്‍ (18,744 കോടി രൂപയിലധികം) ആസ്തിയുണ്ട്.
അബുദാബി: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ച് പ്രവാസി വ്യവസായികളായ എം എ യൂസഫലിയും രവി പിള്ളയും. വ്യക്തിഗത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 37,500 കോടി രൂപയോടെ ഇന്ത്യയില്‍ 38ാം സ്ഥാനത്താണ് അദ്ദേഹം.
ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനും എംഡിയുമായ രവി പിള്ളയ്ക്ക് 2.5 ബില്യണ്‍ ഡോളര്‍ (18,744 കോടി രൂപയിലധികം) ആസ്തിയുണ്ട്. 6 മലയാളികള്‍ ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഇടം നേടി. മൊത്തം ആസ്തിയുടെ കാര്യത്തില്‍ മുത്തൂറ്റ് കുടുംബമാണ് പട്ടികയില്‍ ഒന്നാമത്. കുടുംബത്തിന് മൊത്തം ആസ്തി 6.40 ബില്യണ്‍ ഡോളറാണ് (48,000 കോടി രൂപ).
ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയും (30,300 കോടി രൂപ), എസ് ഗോപാലകൃഷ്ണന് (30,335 കോടി രൂപ), എസ്. ഡി, ഷിബുലാല്‍ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍. മുകേഷ് അംബാനി (92.7 ബില്യണ്‍), ഗൗതം അദാനി (74 ബില്യണ്‍), ശിവ നാടാര്‍ (31 ബില്യണ്‍), രാധാകൃഷ്ണാ ദമാനി (29.4 ബില്യണ്‍), സൈറസ് പൂനാവാല (19 ബില്യണ്‍) എന്നിവരാണ് ഇന്ത്യയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നര്‍.