ഇസ്രായേലി ജയിലുകളില്‍ നിന്ന് 39 സ്ത്രീകളും കുട്ടികളും മോചിതരായി; സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം

Update: 2023-11-24 17:07 GMT

ഗസാ സിറ്റി: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേലി ജയിലുകളില്‍ നിന്ന് 39 സ്ത്രീകളും കുട്ടികളും മോചിതരായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. ഉടമ്പടിയുടെ ആദ്യ ദിവസത്തിലെ പ്രതിബദ്ധത പ്രകടിപ്പിച്ചതാണിതെന്നും വക്താവ് അറിയിച്ചു. വനിതകളെയും കൗമാരക്കാരായ ആണ്‍കുട്ടികളെയുമാണ് ജയില്‍ മോചിതരാക്കിയതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. നേരത്തേ, 13 ഇസ്രായേലികളെ ഹമാസ് റെഡ് ക്രോസ് മുഖേന വിട്ടയച്ചിരുന്നു. ഇതിനു പുറമെ വെടിനിര്‍ത്തലിന്റെ ഭാഗമായല്ലാതെ തന്നെ 13 തായ് പൗരന്‍മാരെയും ഹമാസ് വിട്ടയച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന 150 ഫലസ്തീനികളെയും ഗസയില്‍ ഹമാസ് തടങ്കലിലാക്കിയ 50 പേരെയുമാണ് വിട്ടയക്കുക. അതിനിടെ, മോചിതരാവുന്ന ഫലസ്തീനികളെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് കാത്തിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നേരത്തേ വന്‍ സ്വീകരണമൊരുക്കാന്‍ ഹമാസ് ആഹ്വാനം ചെയ്തിരുന്നു.

Tags:    

Similar News