ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത് വ ജില്ലയില്‍ പട്രോളിങ് വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ആറു സൈനികര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയോടെയാണ് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായതെന്ന് സൈന്യം അറിയിച്ചു. കത് വ യില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ മച്ചേഡി-കിന്‍ഡ്‌ലി-മല്‍ഹാര്‍ റോഡില്‍ പതിവ് പട്രോളിങിനിടെയാണ് ആക്രമണം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം വെടിവച്ചെന്നും അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രജൗറിയിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ജമ്മു മേഖലയിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച രജൗരി ജില്ലയിലെ സൈനിക ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. ഏതാനും ദിവസങ്ങളായി മേഖലയില്‍ പല സ്ഥലങ്ങളിലും വെടിവയ്പ് നടക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.