വയലില്‍ നെല്ല് വിതയ്ക്കവെ അഞ്ച് സ്ത്രീകള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ലക്ഷ്മി (17), രാധിക (18), സോണി (18), വന്ദാനി (18), ശുഭാവതി എന്നിവരാണ് മരിച്ചത്. വയലിലേക്ക് സ്ഥാപിച്ച ഹൈടെന്‍ഷന്‍ വയറില്‍നിന്നാണ് സ്ത്രീകള്‍ക്ക് വൈദ്യുതാഘാതമേറ്റതെന്ന് മഹാരജ്ഗഞ്ച് എസ്പി റോഹിത് സിങ് പറഞ്ഞു.

Update: 2019-07-30 01:17 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ സിധ്‌വാരി തോളയില്‍ വൈദ്യുതാഘാതമേറ്റ് അഞ്ച് കര്‍ഷകസ്ത്രീകള്‍ മരിച്ചു. വയലില്‍ നെല്ല് വിതക്കുന്നതിനിടെയാണ് സ്ത്രീകള്‍ക്ക് വൈദ്യുതാഘാതമേറ്റത്. ലക്ഷ്മി (17), രാധിക (18), സോണി (18), വന്ദാനി (18), ശുഭാവതി എന്നിവരാണ് മരിച്ചത്. വയലിലേക്ക് സ്ഥാപിച്ച ഹൈടെന്‍ഷന്‍ വയറില്‍നിന്നാണ് സ്ത്രീകള്‍ക്ക് വൈദ്യുതാഘാതമേറ്റതെന്ന് മഹാരജ്ഗഞ്ച് എസ്പി റോഹിത് സിങ് പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനാണ് അന്വേഷണച്ചുമതല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 13 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും യോഗി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായി യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

Tags:    

Similar News