ലെബനാനില്‍ കാപ്റ്റന്‍ അടക്കം ആറ് ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു
എല്ലാവരും 22 വയസിന് താഴെയുള്ളവരാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
തെല്‍ അവീവ്: ലെബനാന്‍ അതിര്‍ത്തിയില്‍ ആറ് ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ചില ഗ്രാമങ്ങള്‍ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയിലാണ് ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായതെന്ന് സൈന്യം അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ലെബനാനില്‍ അധിനിവേശം തുടങ്ങിയതിന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് ഇത്.
കാപ്റ്റന്‍ ഇറ്റായ് മര്‍ക്കോവിച്ച്, സ്റ്റാഫ് സര്‍ജന്റുമാരായ സ്രയ എല്‍ബോയിം, ഡ്രോര്‍ ഹെന്‍, നിര്‍ ഗോഫര്‍ ഇസാഖ് സഗ്രോണ്‍, യോവ് ഡാനിയല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവരും 22 വയസിന് താഴെയുള്ളവരാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇവരെല്ലാം ഇസ്രായേലി െൈസന്യത്തിന്റെ ഗോലാനി ബ്രിഗേഡില്‍ നിന്നുളളവരാണ്.
കൊല്ലപ്പെട്ട ആറു പേരും തെക്കന്‍ ലെബനാനിലെ ഒരു വീടിനുള്ളില്‍ കയറി തീയിടുമ്പോളാണ് നാലു ഹിസ്ബുല്ല പ്രവര്‍ത്തകര്‍ എത്തി ആക്രമിച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാവിലെ പത്തിന് തുടങ്ങിയ ഏറ്റുമുട്ടല്‍ ഉച്ചക്ക് ഒരു മണി വരെ നീണ്ടു. പരിക്കേറ്റ നിരവധി പേരെ ഒരുവിധം ഇസ്രായേലി സൈന്യം കടത്തിക്കൊണ്ടുപോയി. ഇന്നലെ മാത്രം 24 ആക്രമണങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ ഹിസ്ബുല്ല നടത്തിയത്.