കര്‍ണാടകയില്‍ ബസ്സിന് തീപ്പിടിച്ച് ഏഴ് മരണം

Update: 2022-06-03 08:35 GMT
കര്‍ണാടകയില്‍ ബസ്സിന് തീപ്പിടിച്ച് ഏഴ് മരണം

ബംഗളൂരൂ: കര്‍ണാടകയിലെ കാലാബുരാഗിയില്‍ ബസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ മരിച്ചു. സ്വകാര്യ ബസ് മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ബസ്സിന് തീപ്പിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കമലാപുര ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സില്‍ 29 യാത്രക്കാരാണുണ്ടായിരുന്നത്. ബസ്സിലുണ്ടായിരുന്ന 22 യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കാലാബുരാഗിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റേ വാഹനത്തിന്റെ ഡ്രൈവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു.

Tags:    

Similar News