80:20 അനുപാതം: റദ്ദാക്കപ്പെട്ട ഉത്തരവുകള്‍ക്ക് പകരം പുതിയ നിയമനിര്‍മാണം നടത്തണം- മെക്ക
സ്‌കോളര്‍ഷിപ്പും എല്ലാവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ബഡ്ജറ്റ് വിഹിതം നിശ്ചയിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.വിധിയുടെ താല്‍പര്യവും ഗുണപരമായ വശങ്ങളും പരിഗണിക്കണം. അംഗീകൃത ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ കണക്കുകള്‍ പരിഗണിച്ച് ഏറ്റവും അവസാനമായി പുറപ്പെടുവിച്ചിട്ടുള്ള സെന്‍സസ് വിവരങ്ങള്‍ക്കനുസൃതമായി മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സന്തുലിതവും നിയമപരവുമായതോതില്‍ പ്രത്യേകം വിഹിതം നിശ്ചയിക്കണം.
കൊച്ചി: ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ 80:20 അനുപാതം റദ്ദ് ചെയ്ത 28.05.2021-ലെ വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട്, റദ്ദാക്കപ്പെട്ട മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പകരം പുതിയ നിയമനിര്‍മാണം നടത്തണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക).സ്‌കോളര്‍ഷിപ്പും എല്ലാവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ബഡ്ജറ്റ് വിഹിതം നിശ്ചയിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.
വിധിയുടെ താല്‍പര്യവും ഗുണപരമായ വശങ്ങളും പരിഗണിക്കണം. അംഗീകൃത ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ കണക്കുകള്‍ പരിഗണിച്ച് ഏറ്റവും അവസാനമായി പുറപ്പെടുവിച്ചിട്ടുള്ള സെന്‍സസ് വിവരങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സന്തുലിതവും നിയമപരവുമായതോതില്‍ പ്രത്യേകം വിഹിതം നിശ്ചയിക്കണം. ജനസംഖ്യക്ക് ആനുപാതികമായി ബഡ്ജറ്റ് അലോക്കേഷന്‍ നടത്തണം. പ്ലാന്‍ ഫണ്ടടക്കം പ്രത്യേകമായി നിശ്ചയിച്ചും സ്പഷ്ടവും സുതാര്യവുമായ നിയമനിര്‍മാണം നടത്തുവാന്‍ നടപ്പ് നിയമസഭാ സമ്മേളനത്തില്‍തന്നെ നടപടിയുണ്ടാകണമെന്നും മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
നിലവിലുള്ള മൂന്നുത്തരവുകള്‍ റദ്ദാക്കിയതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതനേടിയ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനുള്ള സ്‌കോളര്‍ഷിപ്പ് കുടിശ്ശിക തുക പോലും വിതരണം ചെയ്യുവാന്‍ പറ്റാത്തവിധമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ നടപ്പ് നിയമസഭാ സമ്മേളനം ദീര്‍ഘിപ്പിച്ചും ഇക്കാര്യത്തിനായി അധികമായി ഒരു ദിവസം സഭ സമ്മേളിച്ചും വ്യക്തവും വിശദവും യാഥാര്‍ത്ഥ്യബോധമുള്‍ക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് അവസരമൊരുക്കണം.
ഭാവിയില്‍ സംശയങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇടവരുത്താത്തവിധം സ്പഷ്ടവും സന്തുലിതവും സാമൂഹ്യനീതിയുടെ നിര്‍വ്വഹണം ഉറപ്പുവരുത്തുവാന്‍ തക്കവിദം പുതിയ ന്യൂനപക്ഷ ക്ഷേമവികസന നയം രൂപീകരിക്കണമെന്നും എന്‍ കെ അലി മുഖ്യമന്ത്രിയോടും നിയമസഭയില്‍ പ്രാതിനിധ്യമുള്ള മുഴുവന്‍ കക്ഷികളോടും അഭ്യര്‍ഥിച്ചു.