തമിഴ്നാടും കര്‍ണാടകയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
അസം, ബീഹാര്‍, ചത്തീസ്ഘട്ട്, ജമ്മു-കശ്മീര്‍, ജാര്‍ഘണ്ട്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ത്രിപുര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബാംഗാള്‍ എന്നിവിടങ്ങളിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.
ന്യൂഡല്‍ഹി: തമിഴ്നാടും കര്‍ണാടകയും അടക്കം 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിലെ വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.
അസം, ബീഹാര്‍, ചത്തീസ്ഘട്ട്, ജമ്മു-കശ്മീര്‍, ജാര്‍ഘണ്ട്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ത്രിപുര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബാംഗാള്‍ എന്നിവിടങ്ങളിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.
മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്!ലി, ഹേമമാലിനി, അന്‍പുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്, പൊന്‍ രാധാകൃഷ്ണന്, കനിമൊഴി തുടങ്ങിയ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.