കായംകുളത്ത് യുവാവിനെ ഒരുസംഘം കാര്‍ കയറ്റി കൊലപ്പെടുത്തി

കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനാ(25)ണു കൊല്ലപ്പെട്ടത്

Update: 2019-08-21 03:41 GMT

ആലപ്പുഴ: കായംകുളത്ത് യുവാവിനെ ഒരു സംഘം കാര്‍ കയറ്റി കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനാ(25)ണു കൊല്ലപ്പെട്ടത്. ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസ് വാദം. ചൊവ്വാഴ്ച രാത്രി 12ഓടെ ഹൈവേ പാലസ് ബാറിനു സമീപമാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. പ്രതികള്‍ ഒളിവിലാണെന്നും കൃത്യത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാര്‍ കിളിമാനൂരില്‍ കണ്ടെത്തിയതായും പോലിസ് വ്യക്തമാക്കി.



Tags:    

Similar News