പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കല്‍ തടയല്‍ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മലപ്പുറം: പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചതിന് വഴക്കടവില്‍ വ്യാപാരിയെ അറസ്റ്റ് ചെയ്തു. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാക കത്തിച്ചത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍.
ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കല്‍ തടയല്‍ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എസ്‌ഐ ജോസ് കെ ജി, എസ് സിപിഒ സുനില്‍ കെ കെ, സിപിഒ അലക്‌സ് വര്‍ഗ്ഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.