സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി
വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ചു പേരടങ്ങുന്ന സംഘം ബലമായി മുട്ടാറിലുള്ള ശ്മശാനത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.
ആലപ്പുഴ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.
തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ചു പേരടങ്ങുന്ന സംഘം ബലമായി മുട്ടാറിലുള്ള ശ്മശാനത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പോലിസ് സ്‌റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നും പോലിസ് അറിയിച്ചു