സാമ്പത്തിക തകര്‍ച്ച: തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടരുതെന്ന് കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍
തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്ര ധനമന്ത്രാലയം ബിസിനസ് ചേംബറുകളോടും വ്യവസായ സ്ഥാപനങ്ങളോടും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുന്നതിനിടെ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍.
തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്ര ധനമന്ത്രാലയം ബിസിനസ് ചേംബറുകളോടും വ്യവസായ സ്ഥാപനങ്ങളോടും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കമ്പനികളില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍, അത് പ്രതികൂലമായി ബാധിക്കുന്നവരുടെ കൃത്യമായ കണക്ക് സര്‍ക്കാറിന് നല്‍കുകയാണ് വേണ്ടതെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം കിട്ടാന്‍ ഇത് അനിവാര്യമാണെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'തൊഴില്‍ നഷ്ടത്തെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ഈയിടെ പുറത്തുവന്നത്. ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും മന്ത്രാലയം ആരോപിക്കുന്നു. സര്‍ക്കാരിന് സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നതിന് കൃത്യമായ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ നല്‍കാന്‍ മന്ത്രാലയം കമ്പനികളോട്
കൃത്യമായ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ നല്‍കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടതായി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ വാഹന നിര്‍മാണ രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ 45 ശതമാനത്തിലേറെ ഇടിവുണ്ടായി.പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ 10,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നു എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ഉത്തരേന്ത്യയിലെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ മൂന്ന് കോടിയിലേറെ ജോലികള്‍ നഷ്ടമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെക്‌സ്‌റ്റൈല്‍ മില്ലുകളുടെ സംഘടനയായ നോര്‍ത്തേണ്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍ മില്‍സ് അസോസിയേഷന്‍ (നിറ്റ്മ) വിവിധ കാരണങ്ങളാല്‍ വസ്ത്ര ഉല്‍പ്പാദന മേഖല തകര്‍ച്ച നേരിടുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിവസ്ത്ര നിര്‍മാണ കമ്പനികളും പൂട്ടലിന്റെ വക്കിലാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതും അടുത്തിടെയാണ്. വിവിധ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടി തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.