അധിക്ഷേപ പരാമര്‍ശം: എ വിജയരാഘവന്‍ മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

Update: 2024-10-08 09:29 GMT

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശം പിന്‍വലിച്ച് എ വിജയരാഘവന്‍ മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം എന്നുമാണ് സിപിഎം നേതാവ് വിജയരാഘവന്‍ നിലമ്പൂരില്‍ പറഞ്ഞത്. ഏത് കാലത്ത് നിന്നാണ് അദ്ദേഹം ചിന്തിക്കുന്നത് എന്നു പോലും സംശയം ജനിപ്പിക്കുന്നതാണ് ഈ പ്രതികരണം. ഇഷ്ടപ്പെടാത്ത വാര്‍ത്തകളെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിക്കാറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ സ്വാഭാവികവുമാണ്. പക്ഷേ, വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വസ്ത്രധാരണം നോക്കി അവരെ സ്വഭാവഹത്യ ചെയ്യുന്ന പ്രതികരണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.

Tags:    

Similar News