രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതാവും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരേ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം. നാട്ടുകല്‍ എസ്ച്ച്ഒക്കാണ് മണ്ണാര്‍ക്കാട് കോടതി നിര്‍ദേശം നല്‍കിയത്. ഹൈകോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയിലാണ് നടപടി. പിണറായിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന രാഹുലിന്റെ പ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ട്, രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ. നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ. എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാനെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.