അധിക്ഷേപ പരാമര്‍ശം; യതി നരസിംഹാനന്ദ് ഗിരിക്കെതിരേ കേസെടുത്ത് പോലിസ്

Update: 2025-03-22 10:03 GMT
അധിക്ഷേപ പരാമര്‍ശം; യതി നരസിംഹാനന്ദ് ഗിരിക്കെതിരേ കേസെടുത്ത് പോലിസ്

ഗാസിയാബാദ്: യതി നരസിംഹാനന്ദ് ഗിരിക്കെതിരേ കേസെടുത്ത് പോലിസ്. ഉന്നത പോലിസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നരസിംഹാനന്ദ് ഗിരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗാസിയാബാദ് പോലിസ് കമ്മീഷണര്‍ക്കും ലോണിയിലെ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ക്കും എതിരെ നരസിംഹാനന്ദ് മോശം ഭാഷ ഉപയോഗിച്ചതായും പരാതിക്കാരന്‍ ആരോപിക്കുന്നു.

നരസിംഹാനന്ദിന്റെ പ്രസ്താവനകള്‍ സാമുദായിക ഐക്യം പ്രകോപിപ്പിക്കാനും തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് വെള്ളിയാഴ്ച വേവ് പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (റൂറല്‍) സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Tags:    

Similar News