വെടിയുണ്ട ചട്ടിയില്‍ വറുത്തെടുത്ത് പോലിസ്, അന്വേഷണം

ഉദ്യോഗസ്ഥന്‍ വെടിയുണ്ടകള്‍ എആര്‍ ക്യാംപിലെ അടുക്കളയില്‍വെച്ച് ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു

Update: 2025-03-22 05:45 GMT
വെടിയുണ്ട ചട്ടിയില്‍ വറുത്തെടുത്ത് പോലിസ്, അന്വേഷണം

കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍. എറണാകുളം എആര്‍ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ സി വിസജീവിനെതിരേയാണ് അന്വേഷണം. സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപോര്‍ട്ട് കൈമാറാന്‍ കമ്മിഷണര്‍ പുട്ട വിമലാദിത്യ നിര്‍ദേശം നല്‍കി.

ഫോട്ടോ:ബ്ലാങ്ക് അമ്യൂണിഷന്‍ വെടിയുണ്ട


ഈ മാസം 10നാണ് സംഭവം. ക്ലാവ് പിടിച്ച വെടിയുണ്ട വെയിലത്തു വച്ച് ചൂടാക്കുകയാണ് പതിവ്. എന്നാല്‍ സമയകുറവ് കണ്ടപ്പേള്‍ ഉദ്യോഗസ്ഥന്‍ വെടിയുണ്ടകള്‍ എആര്‍ ക്യാംപിലെ അടുക്കളയില്‍വെച്ച് ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു.

ബ്ലാങ്ക് അമ്യൂണിഷന്‍ എന്ന വെടിയുണ്ടകളാണ് ചട്ടിയിലിട്ട് ചൂടാക്കിയത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങള്‍ക്ക് ആകാശത്തേക്കു വെടിവയ്ക്കാന്‍ ഉപയോഗിക്കുന്നവയാണ് ഇവ.

ഫോട്ടോ: സംസ്‌കാര ചടങ്ങിന് ഉപയോഗിക്കുന്നു(ഉദാഹരണം)


ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോകാനിരിക്കെയാണ് സംഭവം. ചട്ടിയില്‍ ഇട്ടതോടെ ചൂടു പിടിച്ച ഉണ്ട പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സ്‌ഫോടനം ഉണ്ടാവാതെ ഭാഗ്യം കൊണ്ടു മാത്രമാണ് വലിയ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു.

Tags:    

Similar News