സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ നാണംകെട്ട് എബിവിപി; എല്ലാ സീറ്റുകളിലും തോല്‍വി
മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് സംസ്‌കൃത സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് പോലിസ് സംരക്ഷണത്തിലാണ് വിജയിച്ച സ്ഥാനാര്‍ഥികളെ വീടുകളിലേക്ക് അയച്ചത്.
വാരണാസി: സംപൂര്‍ണനാഥ് സംസ്‌കൃത വിശ്വവിദ്യാലയ സര്‍വകലാശാലയിലെ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എബിവിപി പരാജയപ്പെട്ടു. മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് സംസ്‌കൃത സര്‍വകലാശാല സ്ഥിതിചെയ്യുന്നത്.
NSUI won the Students Union Election on all seats in PM Modi's Constituency, Varanasi in Sampurnanand Sanskrit University. Students of world's oldest cultural city are smart enough to reject the fascist forces.#NSUISweepsBanaras pic.twitter.com/9rbujWQVxr
— NSUI (@nsui) January 8, 2020
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു. യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ സ്ഥാനാര്‍ഥി ശിവം ശുക്ല എബിവിപിയുടെ ഹര്‍ഷിത് പാണ്ഡെയെ തോല്‍പ്പിച്ചു. ശിവം ശുക്ല 709 വോട്ടുകള്‍ നേടിയപ്പോള്‍ ഹര്‍ഷിത് പാണ്ഡെയ്ക്ക് ലഭിച്ചത് 224 വോട്ടുകള്‍ മാത്രമാണ്.
ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അവിനാശ് പാണ്ഡെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് പോലിസ് സംരക്ഷണത്തിലാണ് വിജയിച്ച സ്ഥാനാര്‍ഥികളെ വീടുകളിലേക്ക് അയച്ചത്. 1950 വിദ്യാര്‍ഥികളില്‍ 991 പേര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 50.82 ശതമാനം വോട്ടാണ് ആകെ രേഖപ്പെടുത്തിയത്.