''ബീഫ് കഴിക്കുന്നവരെ നീ കൊല്ലുമോ...?, ധൈര്യമുണ്ടെങ്കില്‍ വരൂ മതഭ്രാന്താ''' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു
''ഞാന്‍ നിങ്ങളുടെ ടൗണായ കോയമ്പത്തൂരിലാണുള്ളത്. ബീഫ് കഴിക്കുന്ന ചിത്രം ഞാനും പോസ്റ്റ് ചെയ്യുകയാണ്. ധൈര്യമുണ്ടെങ്കില്‍ വാ. ബീഫ് കഴിക്കുന്നവരെ നീ കൊല്ലുമോ...? ഹിന്ദുമതഭ്രാന്താ'' എന്നായിരുന്നു നിര്‍മല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോയമ്പത്തൂര്‍: ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു ഹിന്ദുത്വര്‍ ആക്രമിച്ച മുസ് ലിം യുവാവിനു ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. ദ്രാവിഡര്‍ വിടുതലൈ കഴകം(ഡിവികെ) പ്രവര്‍ത്തകന്‍ രത്‌നാപുരി സ്വദേശി നിര്‍മല്‍ കുമാറി(30)നെയാണ് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നേരത്തേ, ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് ഫൈസാന്‍ എന്ന യുവാവിനെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. ഫൈസാന് പിന്തുണയര്‍പ്പിച്ചും യുവാവിനെ ആക്രമിച്ച ഹിന്ദു മക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിനെ വെല്ലുവിളിച്ചുമാണ് നിര്‍മല്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ''ഞാന്‍ നിങ്ങളുടെ ടൗണായ കോയമ്പത്തൂരിലാണുള്ളത്. ബീഫ് കഴിക്കുന്ന ചിത്രം ഞാനും പോസ്റ്റ് ചെയ്യുകയാണ്. ധൈര്യമുണ്ടെങ്കില്‍ വാ. ബീഫ് കഴിക്കുന്നവരെ നീ കൊല്ലുമോ...? ഹിന്ദുമതഭ്രാന്താ'' എന്നായിരുന്നു നിര്‍മല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് ഫൈസാനെ അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാഗപട്ടണത്ത് വച്ച് ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നിര്‍മല്‍ കുമാര്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാട്ടൂര്‍ പോലിസ് നിര്‍മലിനെതിരേ ഐപിസി 505 പ്രകാരം മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നും സംഘര്‍ഷത്തിനു കാരണമായേക്കാവുന്ന പ്രസ്താവന നടത്തിയെന്നുമുള്ള കുറ്റം ചുമത്തി സമന്‍സ് അയച്ചത്. തൊട്ടുപിന്നാലെ നിര്‍മലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ആഗസ്ത് 9 വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ് ജൂലൈ 21ന് ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് ഫൈസാനെ, മര്‍ദ്ദനമേറ്റ് ആശുപത്രി ചികില്‍സയില്‍ നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്തയുടെ, സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍ തഞ്ചാവൂര്‍ ജില്ലയില്‍ കുംഭക്കോണത്ത് നടക്കുന്ന ബീഫ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.