യഥാര്‍ഥ നായകന്‍മാര്‍ ഇവിടെയുള്ളപ്പോള്‍ ഹീറോയായി നടിക്കരുത്: മോദിയോട് സിദ്ധാര്‍ഥ്

Update: 2019-03-04 15:14 GMT

ചെന്നൈ: പുല്‍വാമ ആക്രമണത്തെയും ബാലക്കോട്ടിലെ തിരിച്ചടിയെയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം മോദിക്കെതിരേ തുറന്നടിച്ചത്.

'' സായുധ സേനയില്‍ നമ്മുടെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സേനയ്‌ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്. നിങ്ങളും നിങ്ങളുടെ സംഘവുമാണ് അവരെ വിശ്വസിക്കാത്തത്. പുല്‍വാമയെ രാഷ്ട്രീയവല്‍കരിക്കുന്നത് അവസാനിപ്പിക്കണം. യഥാര്‍ഥ നായകന്‍മാര്‍ ഇവിടെയുള്ളപ്പോള്‍ ഹീറോയായി നടിക്കരുത്. നമ്മുടെ സേനയെ നിങ്ങള്‍ ബഹുമാനിക്കണം. നിങ്ങളൊരു സൈനികനല്ല. അതുകൊണ്ട് തന്നെ അത്തരത്തില്‍ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത് ' സിദ്ധാര്‍ഥ് ട്വീറ്റില്‍ പറഞ്ഞു.

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയും തെളിവ് ചോദിക്കുന്നവരെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നതിന് പിന്നാലെയാണ് സിദ്ധാര്‍ഥിന്റെ വിമര്‍ശനം.

Tags:    

Similar News