എടപ്പാടി പളനിസാമി തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നതില്‍ ലജ്ജിക്കുന്നു; പൗരത്വ ബില്ലിനെതിരേ നടന്‍ സിദ്ധാര്‍ത്ഥ്

'നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താത്ക്കാലിക അധികാരം നുണഞ്ഞോളൂ' എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.

Update: 2019-12-10 07:47 GMT

ചെന്നൈ: എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനമായ തമിഴ്‌നാടിനെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിക്കുന്നതായി നടന്‍ സിദ്ധാര്‍ത്ഥ്. ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരിക്കലും പൗരത്വ ഭേദഗതി ബില്ലിനെ അവര്‍ പിന്തുണയ്ക്കുമായിരുന്നില്ലെന്നും അവരുടെ അഭാവത്തില്‍ എഐഡിഎംകെ ആ ധാര്‍മികത തകര്‍ത്തുകളഞ്ഞെന്നും നടന്‍ സിദ്ധാര്‍ത്ഥ്.

'എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനമായ തമിഴ്‌നാടിനെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ അദ്ദേഹത്തിന്റെ ശരിക്കുള്ള മുഖം പുറത്തുവന്നിരിക്കുന്നു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത കുറവാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. എന്തുവിലകൊടുത്തും അധികാരത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണിതിന് പിന്നില്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താത്ക്കാലിക അധികാരം നുണഞ്ഞോളൂ' എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.




Tags:    

Similar News