ഫോണില്‍ അശ്ലീല പരാമര്‍ശം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

ഫോണ്‍ ചെയ്തപ്പോള്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്‌തെന്നു കാണിച്ച് കോട്ടയം പാമ്പാടി സ്വദേശിനിയായ ദലിത് ആക്റ്റിവിസ്റ്റാണ് പരാതി നല്‍തിയത്

Update: 2019-06-20 08:46 GMT
ഫോണില്‍ അശ്ലീല പരാമര്‍ശം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

കല്‍പറ്റ: ഫോണില്‍ അശ്ലീലപരാമര്‍ശം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ചലച്ചിത്രതാരം വിനായകനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ അഭിഭാഷകനും ജാമ്യക്കാര്‍ക്കുമൊപ്പം കല്‍പറ്റ പോലിസ് സ്‌റ്റേഷനിലെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും മൊഴിയെടുത്ത ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജാമ്യം നല്‍കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് കല്‍പറ്റയില്‍വച്ച് വിനായകനെ ഫോണ്‍ ചെയ്തപ്പോള്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്‌തെന്നു കാണിച്ച് കോട്ടയം പാമ്പാടി സ്വദേശിനിയായ ദലിത് ആക്റ്റിവിസ്റ്റാണ് പരാതി നല്‍തിയത്. സംഭവം നടന്നത് കല്‍പറ്റയിലാണെന്നതിനാലാണ് കല്‍പറ്റ പോലിസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാല്‍, ഒരു പരിപാടിക്കു ക്ഷണിച്ചപ്പോള്‍ വരാനാവില്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് ശല്യം ചെയ്തയാളോട് മറുപടി നല്‍കിയതിന്റെ ചില ഭാഗങ്ങള്‍ മാത്രം ഉപയോഗിച്ചാണ് പരാതി നല്‍കിയതെന്നാണു വിനായകന്റെ വാദം.




Tags:    

Similar News