നടിയെ ആക്രമിച്ച കേസ്:അന്വേഷണ മേല്‍നോട്ടച്ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി

ഈ മാസം 19 നകം വിശദീകരണം നല്‍കണമെന്നാണ് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്

Update: 2022-05-06 10:34 GMT

കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല ആര്‍ക്കാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും നീക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനൊപ്പം നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്നും ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി സംസ്ഥാന പോലിസ് മേധാവിയോട് നിര്‍ദ്ദേശിച്ചു.

പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ എല്ലാം ഈ മാസം 19 നകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Tags:    

Similar News