കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രാജിവച്ചു. തിരിച്ചടി അവലോകനം ചെയ്യാന്‍ ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമായിരുന്നു രാജി.മുര്‍ഷിദാബാദിലെ ബഹറാംപുര്‍ മണ്ഡലത്തില്‍ നിന്ന് അഞ്ചു തവണ എംപിയായിട്ടുള്ള ചൗധരി ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാനോട് പരാജയപ്പെട്ടിരുന്നു.
തൃണമൂലിനെ ഇന്‍ഡി മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ചൗധരി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഇതിന്റെ പേരില്‍ഇടഞ്ഞിരുന്നു.ഖാര്‍ഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു. മുഴുവന്‍ സമയം അധ്യക്ഷനെ നിയമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസിലാകും' രാജി നല്‍കിയ ശേഷം അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.