ചോര്‍ന്നൊലിച്ച് മേല്‍ക്കൂര; സ്‌കൂളിനുള്ളില്‍ കുട ചൂടി ആദിവാസി വിദ്യാര്‍ഥികള്‍ (വീഡിയോ)

Update: 2022-07-27 14:56 GMT

ഭോപ്പാല്‍: ആദിവാസി വനിതയെ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത് വലിയ നേട്ടമായി എടുത്തുകാട്ടുന്നവര്‍ ആദിവാസികളുടെ യഥാര്‍ത്ഥ അവസ്ഥക്ക് നേരെ കണ്ണടക്കുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ആദിവാസി മേഖലയില്‍ നിന്നാണ് ഗോത്രവര്‍ഗ വിഭാഗത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തെ അറിയിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന സ്‌കൂളില്‍ കുട ചൂടി ഇരുന്ന് പഠിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ഖൈരികല ഗ്രാമത്തിലെ ഒരു െ്രെപമറി സ്‌കൂളില്‍ നിന്നുള്ളതാണ് ദൃശ്യം. മഴവെള്ളം മേല്‍ക്കൂരയില്‍ നിന്ന് ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാന്‍ സ്‌കൂളിനുള്ളില്‍ കുട ചൂടി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു.

മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഉള്‍പ്പടെ ബിജെപി നേതാക്കള്‍ തങ്ങളുടെ മക്കളെ വിദേശത്തേക്ക് പഠിക്കാന്‍ അയക്കുമ്പോള്‍ ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ കുട്ടികളുടെ അവസ്ഥ ഇതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News