'മുസ്‌ലിംകള്‍ മാന്യമായ കുടുംബാസൂത്രണം നടപ്പാക്കണം': വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

'ജനസംഖ്യാ വിസ്‌ഫോടനം തുടരുകയാണെങ്കില്‍, ഒരു ദിവസം കാമാഖ്യ ക്ഷേത്ര ഭൂമി പോലും കൈയേറ്റം ചെയ്യപ്പെടും. എന്റെ വീട് പോലും (കൈയേറ്റം ചെയ്യപ്പെടും)'- സംസ്ഥാനത്തെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രത്തെ പരാമര്‍ശിച്ച് മുസ്‌ലിംകളെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് അദ്ദേഹം പറഞ്ഞു.

Update: 2021-06-11 08:06 GMT

ഗുവാഹത്തി: മുസ്‌ലിംകള്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. കുടിയേറ്റ മുസ്‌ലിംകള്‍ കുടുംബാസൂത്രണ മാനദണ്ഡങ്ങള്‍ പാലിക്കുകയും അവരുടെ ജനസംഖ്യ നിയന്ത്രിക്കുകയും ചെയ്താല്‍ ഭൂമി കൈയേറ്റം പോലുള്ള സാമൂഹിക ഭീഷണികള്‍ പരിഹരിക്കാമെന്ന ശര്‍മ്മയുടെ പ്രസ്താവനയാണ് വിവാദമായത്.

'ജനസംഖ്യാ വിസ്‌ഫോടനം തുടരുകയാണെങ്കില്‍, ഒരു ദിവസം കാമാഖ്യ ക്ഷേത്ര ഭൂമി പോലും കൈയേറ്റം ചെയ്യപ്പെടും. എന്റെ വീട് പോലും (കൈയേറ്റം ചെയ്യപ്പെടും)'- സംസ്ഥാനത്തെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രത്തെ പരാമര്‍ശിച്ച് മുസ്‌ലിംകളെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് അദ്ദേഹം പറഞ്ഞു.

സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരാമര്‍ശം സംസ്ഥാനത്ത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയായി ഒരു മാസം പൂര്‍ത്തിയാക്കിയ വേളയിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകത മനസിലാക്കാന്‍ മുസ്ലീം സ്ത്രീകളെ ബോധവത്കരിക്കാന്‍ മുസ്‌ലിം സംഘടനകളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ വര്‍ധിച്ചാല്‍ ജീവിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ വരും. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കും. ക്ഷേത്രങ്ങളിലും വനങ്ങളിലും താമസിക്കാന്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അനുമതി നല്‍കുമെന്നത് അതിമോഹമാണെന്നും

അസമില്‍ 3.12 കോടി ജനസംഖ്യയില്‍ മുസ്‌ലിംകള്‍ 31% വരും. 126 നിയമസഭാ സീറ്റുകളില്‍ 35 എണ്ണത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. നേരത്തേയും വിവിധ ബിജെപി നേതാക്കള്‍ സമാന പ്രതികരണം നടത്തിയിട്ടുണ്ട്. ഇതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നും ഒരു സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും എഐയുഡിഎഫ് ജനറല്‍ സെക്രട്ടറിയും മനാകച്ചാര്‍ എംഎല്‍എയുമായ അനിമുല്‍ ഇസ്‌ലാം പറഞ്ഞു.

Tags:    

Similar News