സമാധാനപരമായ അധികാര കൈമാറ്റമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി; താലിബാന്‍ മധ്യസ്ഥര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക്
അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് താലിബാന്‍ മധ്യസ്ഥര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നീങ്ങിയതായും റിപോര്‍ട്ടുണ്ട്.
കാബൂള്‍: ഇടക്കാല സര്‍ക്കാരിന് 'സമാധാനപരമായ അധികാര കൈമാറ്റം' ഉണ്ടാകുമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ സത്താര്‍ മിര്‍സാക്വാള്‍. താലിബാന്‍ പോരാളികള്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'അഫ്ഗാന്‍ ജനത വിഷമിക്കേണ്ടതില്ല ... നഗരത്തിന് നേരെ ആക്രമണമുണ്ടാകില്ല, ഇടക്കാല സര്‍ക്കാരിന് സമാധാനപരമായി അധികാര കൈമാറും'-അദ്ദേഹം റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു.
അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് താലിബാന്‍ മധ്യസ്ഥര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നീങ്ങിയതായും റിപോര്‍ട്ടുണ്ട്.
അതേസമയം, രാജ്യത്തെ ഏറ്റവുംവലിയ സൈനിക താവളമായ ബെഗ്രാം വ്യോമതാവളം താലിബാന്‍ കീഴടക്കി. ഇവിടെയുള്ള സൈന്യം പൂര്‍ണായും താലിബാന് മുമ്പില്‍ കീഴടങ്ങിയതായും അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കാബൂളിലെ ആശുപത്രികളും അത്യാഹിത സര്‍വീസുകളും തടയില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളം വളഞ്ഞ പോരാളികള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വിദേശികള്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കാബൂള്‍ വിടാമെന്നും അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ താലിബാന്‍ ഭരണകൂടത്തിനു മുമ്പില്‍ അവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സായുധസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതിന്റെ തൊട്ടരികിലെത്തിയതോടെ രാജ്യംവിടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എംബസികളുടെ സുരക്ഷ താലിബാന്‍ വാഗാദാനം ചെയ്തിട്ടുണ്ടെന്ന് റഷ്യ അറിയിച്ചു. ഇന്നു ഉച്ചയോടെയാണ് താലിബാന്‍ പോരാളികള്‍ തലസ്ഥാനത്തേക്ക് പ്രവേശിച്ചത്.