വിഭവങ്ങള്‍ പാഴാക്കുന്നത് തടയാന്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കി അഫ്ഗാന്‍ സര്‍ക്കാര്‍
രാജ്യത്തെ പുതിയ സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്.
കാബൂള്‍: വിഭവങ്ങളും പണവും പാഴാക്കുന്നത് ഒഴിവാക്കാന്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ പുതിയ സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്.
താലിബാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ചൈന, തുര്‍ക്കി, പാക്കിസ്താന്‍, ഇറാന്‍, ഖത്തര്‍, ഇന്ത്യ, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങള്‍ക്കു ക്ഷണമുണ്ടായിരുന്നു. ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് ഹസ്സന്‍ അഖുന്ദ് ആവും നയിക്കുകയെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുക സിറാജുദ്ദീന്‍ ഹഖാനിയായിരിക്കും.