അഫ്ഗാന്‍: പദവി രാജിവച്ച് ആക്റ്റിങ് ധനമന്ത്രി രാജ്യംവിട്ടു

രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ അതിര്‍ത്തികളിലെ കസ്റ്റംസ് പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഖാലിദ് പയേന്ദ രാജിവയ്ക്കുകയും രാജ്യംവിടുകയും ചെയ്തത്.

Update: 2021-08-11 11:28 GMT

കാബൂള്‍: ഒരാഴ്ചക്കിടെ രാജ്യത്തെ പ്രവിശ്യാ തലസ്ഥാനങ്ങളില്‍ നാലിലൊന്ന് താലിബാന്‍ പോരാളികള്‍ പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിലെ താല്‍ക്കാലിക ചുമതലയുള്ള ധനമന്ത്രി പദവി രാജിവച്ച് രാജ്യംവിട്ടതായി റിപോര്‍ട്ട്.

രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ അതിര്‍ത്തികളിലെ കസ്റ്റംസ് പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഖാലിദ് പയേന്ദ രാജിവയ്ക്കുകയും രാജ്യംവിടുകയും ചെയ്തത്.

വെള്ളിയാഴ്ചയ്ക്കു ശേഷം ഫൈസാബാദ്, ഫറാ, പൂല്‍ ഇ കുംറി, സാരെ പൂല്‍, ഷെബര്‍ഗാന്‍, അയ്ബക്, കുണ്ടുസ്, താലൂഖാന്‍, സരഞ്ച് എന്നിവയുള്‍പ്പെടെ ഒമ്പത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ സംഘം പിടിച്ചെടുത്തത്.

അധിനിവേശ ശക്തികള്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ ആരംഭിച്ച മെയ് മാസം മുതല്‍ താലിബാന്‍ ഗ്രാമീണ അഫ്ഗാനിസ്താന്റെ വിശാലമായ ഭാഗങ്ങള്‍ കൈപിടിയിലൊതുക്കി വരികയാണ്.

Tags:    

Similar News