ഫൈസാബാദിന് പിന്നാലെ ബദരീനാഥും ബിജെപിയെ കൈവിട്ടു

Update: 2024-07-13 15:34 GMT

ഡെറാഡൂണ്‍: നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടി. അയോധ്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലവും ബി.ജെ.പിയെ കൈയൊഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലഖപത് സിങ് ബൂട്ടോല മുന്‍ എം.എല്‍.എ രാജേന്ദ്ര ഭണ്ഡാരിക്കെതിരെ 5224 വോട്ടുകള്‍ക്ക് വിജയിച്ചു. ലോക്സഭയില്‍ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബദരീനാഥിലെ പരാജയവും.

ഉത്തരാഖണ്ഡില്‍ ബദരീനാഥ് സീറ്റിന് പുറമെ മംഗളൂരു മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഖാസി മുഹമ്മദ് നിസാമുദീന്‍ 422 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ മംഗളൂരുവില്‍ വിജയിച്ചു. ബി.ജെ.പിയുടെ കര്‍താര്‍ സിങ് ഭദാനയെ പരാജയപ്പെടുത്തിയാണ് ഖാസി മുഹമ്മദ് നിസാമുദീന്‍ വിജയിച്ചത്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഉത്തരാഖണ്ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയുടെ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നു. 70 അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിന്റെ 20 എം.എല്‍.എമാരാണ് നിയമസഭയിലുള്ളത്. ബി.എസ്.പിയുടെ ഒന്നും ഒരു സ്വതന്ത്ര പ്രതിനിധിയും സഭയിലുണ്ട്.



Tags:    

Similar News