സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി വൈഫൈ ഹോട്ട്‌സ്‌പോട്ട് ഒരുക്കി ആം ആദ്മി പാര്‍ട്ടി

നേരത്തെ തന്നെ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടത്തുന്ന കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി ആംആദ്മി സര്‍ക്കാര്‍ രംഗത്തുണ്ട്.

Update: 2021-01-09 05:48 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി വൈഫൈ ഹോട്ട്‌സ്‌പോട്ട് ഒരുക്കി ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി. കര്‍ഷക സമരം നടക്കുന്ന തിക്രി, സിന്‍ഗു എന്നിവിടങ്ങളിലാണ് ആംആദ്മി സര്‍ക്കാറിന്റെ വൈഫൈ സംവിധാനം സ്ഥാപിച്ചത് എന്നാണ് ആപ്പ് നേതാവ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വൈഫൈ ലഭിക്കുന്നതിലൂടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കും എന്നാണ് ആംആദ്മി നേതാവ് പറയുന്നത്. നേരത്തെ തന്നെ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടത്തുന്ന കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി ആംആദ്മി സര്‍ക്കാര്‍ രംഗത്തുണ്ട്. നേരത്തെ തന്നെ ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിന്‍ഗു അതിര്‍ത്തിയില്‍ രണ്ടുതവണ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

രാഘവ് ചദ്ദ നേരിട്ട് എത്തിയാണ് വൈഫൈ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News