വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച വ്യോമസേനാ ഉദ്യോഗസ്ഥനെ പുറത്താക്കി

വ്യോമസേന കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാങ് വ്യാസ് സബ്മിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2021-08-12 13:36 GMT

അഹമ്മദാബാദ്: കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ഇന്ത്യന്‍ വ്യോമസേന സര്‍വീസില്‍നിന്നു നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കണം എന്ന നിബന്ധന ലംഘിച്ചതിനാണ് നടപടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യോമസേന കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാങ് വ്യാസ് സബ്മിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യാത്താകെ ഒന്‍പതു വ്യോമസേനാ ഉദ്യോഗസ്ഥരാണു വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതില്‍ നോട്ടിസിനു മറുപടി നല്‍കാത്ത ആളെയാണു സര്‍വീസില്‍നിന്നു നീക്കിയതെന്ന് വ്യാസ് കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍വീസില്‍നിന്നു നീക്കിയ ആളുടെ പേരു വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തില്ല. വാക്‌സിന്‍ സ്വീകരിക്കുക എന്നതു വ്യോമസേനയുടെ സര്‍വീസില്‍ നിര്‍ബന്ധിത ഉപാധിയാക്കിയിട്ടുണ്ടെന്നും സത്യപ്രതിജ്ഞയില്‍ ഇതും ഉള്‍പ്പെടുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ നോട്ടിസിനു മറുപടി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ആംഡ് ഫോഴ്‌സ് െ്രെടബ്യൂണലിനു മുന്‍പാകെ ഹാജരാകാമെന്നും ജനറല്‍ ദേവാങ് വ്യാസ് പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകാത്തതിനു വ്യോമസേന നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ മേയ് 10നാണു കോടതിയെ സമീപിച്ചത്.


Tags:    

Similar News