മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായില്ല; കണ്ണൂരില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ കുറഞ്ഞു

അബുദാബിയിലേക്ക് കണ്ണൂരില്‍ നിന്നുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നെങ്കില്‍ കണ്ണൂര്‍- അബുദബി റൂട്ടില്‍ 6099 രൂപ മുതലാണ് ഇപ്പോള്‍ ഗോ എയര്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്.

Update: 2019-01-29 15:26 GMT

കണ്ണൂര്‍: ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു. കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്പനി സിഇഒമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് കുറഞ്ഞത്.

അബുദാബിയിലേക്ക് കണ്ണൂരില്‍ നിന്നുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നെങ്കില്‍ കണ്ണൂര്‍- അബുദബി റൂട്ടില്‍ 6099 രൂപ മുതലാണ് ഇപ്പോള്‍ ഗോ എയര്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് നിരക്ക് 7999 രൂപ മുതലാണ്.

കണ്ണൂര്‍ - മസ്‌ക്കറ്റ് റൂട്ടില്‍ 4999 രൂപ മുതലും, മസ്‌ക്കറ്റ് - കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈത്തിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാര്‍ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 15 മുതല്‍ കുവൈത്തിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും. വര്‍ഷങ്ങളായി കണ്ടിരുന്ന ഒരു സ്വപ്‌നം സഫലമാകുന്നതിന്റെ പ്രതീക്ഷയിലാണ് കണ്ണൂര്‍ നിവാസികള്‍. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന അഭിമാനത്തോടെയാണ് കണ്ണുര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമായത്. തുടക്കത്തില്‍ മൂന്ന് കമ്പനികള്‍ക്കാണ് കണ്ണൂരില്‍ നിന്നും സര്‍വ്വീസുകള്‍ നടത്തുവാന്‍ അനുമതി ലഭിച്ചിരിക്കുനന്ത്. ആഭ്യന്തരഅന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉള്‍പ്പെടെയാണിത്. ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ കമ്പനികളാണവ.

Tags:    

Similar News