രാജ്യത്തെ വിഭജിക്കുന്നു; ആര്‍എസ്എസിനെ നിരോധിക്കണമെന്ന് സിഖ് സംഘടന

ആര്‍എസ്എസിനെ നിരോധിക്കണം. ആര്‍എസ്എസ് രാജ്യത്ത് ഭിന്നത സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന് താന്‍ കരുതുന്നു. ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രസ്താവനകള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്കനുസൃതമല്ല-ഗിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

Update: 2019-10-16 02:52 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസിനെ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രമുഖ സിഖ് സംഘടനയായ അകാല്‍ തഖ്ത്. ആര്‍എസ്എസിനെ സ്വതന്ത്ര്യമായി വിഹരിക്കാന്‍ അനുവദിക്കുന്നത് രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും അകാലി തഖ്ത് അധ്യക്ഷന്‍ ഗിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രത്യയ ശാസ്ത്ര ഉപദേഷ്ടാവാണ് ആര്‍എസ്എസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍എസ്എസിനെ നിരോധിക്കണം. ആര്‍എസ്എസ് രാജ്യത്ത് ഭിന്നത സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന് താന്‍ കരുതുന്നു. ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രസ്താവനകള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്കനുസൃതമല്ല-ഗിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു. അമൃത്സറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന് ബിജെപിയുമായുള്ള ബന്ധം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് രാജ്യ താല്‍പ്പര്യങ്ങള്‍ക്കല്ലെന്നും അത് രാജ്യത്തെ വേദനിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിഖ് വിഭാഗത്തിലെ പ്രബല സംഘടനകളിലൊന്നാണ് അകാല്‍ തഖ്ത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു ഇതിനെതിരേ വിമര്‍ശനം കടുക്കുന്നതിനിടെയാണ് ഹര്‍പ്രീതിന്റെ പ്രസ്താവന. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന വാദത്തെ അംഗീകരിക്കാനാവില്ലെന്ന് നേരത്തേ ശിരോമണി ഗുരുദ്വാര പാര്‍ബന്ധക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News