പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ ഭരണകൂട നീക്കം; ഇമാംസ് കൗണ്‍സില്‍ മിന്നല്‍ പ്രതിഷേധം

കൊറോണ വൈറസിനെതിരേ ജാതി മത ഭേദമന്യെ ഒന്നിച്ചു നിന്ന് പ്രതിരോധം തീര്‍ക്കുമ്പോള്‍ കേന്ദ്ര ഭരണകൂടം ലോക് ഡൗണിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭകരെ യുഎപിഎ ചുമത്തി ജയിലിലടച്ചും വേട്ടയാടിയും പകപോക്കുന്നതിന്റെ തിരക്കിലാണെന്ന് ഇമാംസ് കൗണ്‍സില്‍ കുറ്റപ്പെടുത്തി.

Update: 2020-06-27 04:00 GMT

കൊല്ലം: പൗരത്വ പ്രക്ഷോഭകരോടുള്ള കേന്ദ്ര ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നരനായാട്ടിനെതിരേ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ വിവിധ കേന്ദ്രങ്ങളില്‍ മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി മിന്നല്‍ പ്രതിഷേധം തുടങ്ങി രണ്ട് ദിവസമാവുമ്പോള്‍ ഇതിനകം 50ലേറെ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. ലോകം കൊറോണ വൈറസിനെതിരേ ജാതി മത ഭേദമന്യെ ഒന്നിച്ചു നിന്ന് പ്രതിരോധം തീര്‍ക്കുമ്പോള്‍ കേന്ദ്ര ഭരണകൂടം ലോക് ഡൗണിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭകരെ യുഎപിഎ ചുമത്തി ജയിലിലടച്ചും വേട്ടയാടിയും പകപോക്കുന്നതിന്റെ തിരക്കിലാണെന്ന് ഇമാംസ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഒരു കാലത്ത് അധിനിവേശക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ സമരം ചെയ്ത മതപണ്ഡിതന്മാരുടെ പിന്മുറക്കാരായാണ്ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ രംഗപ്രവേശം ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

    ഭരണരംഗത്തും കൊവിഡ് പ്രതിരോധത്തിലും ബിജെപി ഭരണകൂടം തികഞ്ഞ പരാജയമായിരുന്നുവെന്ന് തെളിയിക്കുന്ന വേളയിലാണ് അതെല്ലാം മറച്ചു പിടിക്കാന്‍ സംഘപരിവാര്‍ ഭരണകൂടം വാര്‍ഷികാഘോഷം കൊഴുപ്പിക്കുന്നത്. അവര്‍ നഗ്‌നരാണെന്ന് വിളിച്ചു പറയേണ്ട സമയമാണിത്. കൊവിഡിന്റെ ഭീതിയും ലോക്ഡൗണിന്റെ നിശബ്ദതയും മുതലെടുത്ത് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഭീകരവേട്ടയെ തുറന്നുകാട്ടാന്‍ നീതിയുടെ ശബ്ദം ഉയരേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ മിന്നല്‍ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നും ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ മൗലവി, സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി, ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി, വൈസ് പ്രസിഡന്റ് വി എം ഫത്ഹുദീന്‍ റഷാദി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, വയ്യാനം ഷാജഹാന്‍ മന്നാനി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 

Tags:    

Similar News