രാജ്യത്തെ സാഹചര്യം അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനം:ജസ്റ്റിസ് കെ ചന്ദ്രു

അഫ്ഗാനിസ്ഥാനിയിലെയും ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളെ സ്വീകരിക്കാന്‍ തയ്യാറാകുബോള്‍ ശ്രീലങ്കയിലെ ഹിന്ദുക്കളെ കുറിച്ച് ഒന്നും പറയുന്നില്ല. അഭിഭാഷകരെന്ന നിലയില്‍ ഈ നിയമങ്ങള്‍ക്ക് പിന്നിലുള്ള ജനാധിപത്യ-ഭരണഘടന വിരുദ്ധതകളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കണം.കശ്മീര്‍ പ്രശ്നമുണ്ടായപ്പോള്‍ കോടതി ജനങ്ങളോടു പറഞ്ഞത് കാത്തിരിക്കാനാണ്. എങ്ങനെയാണ് ഒരാളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുബോള്‍ കാത്തിരിക്കാന്‍ കോടതികള്‍ക്ക് പറയാനാവുക. ഭരണകൂടത്തിന് അനുകൂലമായി വിധികള്‍ മാറുന്നുണ്ടോയെന്ന് സംശയിക്കണം. ചില വിധികള്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല ഭരണകൂടത്തിനായി വിധിക്കുന്നതുപോലെ തോന്നുന്നു. ആസാമില്‍ നിര്‍മ്മിച്ചിരിക്കുന്ന തടങ്കല്‍പാളയങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുവാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു

Update: 2019-12-27 12:31 GMT

കൊച്ചി: ഭരണഘടനയും ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും മനുഷ്യരും പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കാലമാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമാണ് രാജ്യത്തെ സാഹചര്യങ്ങളെന്നും മദ്രാസ് ഹൈക്കോതി റിട്ട. ജസ്റ്റിസ് കെ ചന്ദ്രു. എറണാകുളം ടൗണ്‍ ഹാളില്‍ ആള്‍ ഇന്ത്യ ലോയേര്‍സ് യൂനിയന്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിഎഎയെയും എന്‍ആര്‍സിയെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആവശ്യത്തിന് അറിവുണ്ടെന്ന് തോന്നുന്നില്ല. അഫ്ഗാനിസ്ഥാനിയിലെയും ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളെ സ്വീകരിക്കാന്‍ തയ്യാറാകുബോള്‍ ശ്രീലങ്കയിലെ ഹിന്ദുക്കളെ കുറിച്ച് ഒന്നും പറയുന്നില്ല. അഭിഭാഷകരെന്ന നിലയില്‍ ഈ നിയമങ്ങള്‍ക്ക് പിന്നിലുള്ള ജനാധിപത്യ-ഭരണഘടന വിരുദ്ധതകളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കണം. ആറുവര്‍ഷത്തിനിടയില്‍ 92 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതിനെ കൂറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2020-ലേക്ക് കടക്കുമ്പോള്‍ ഇവിടെ ജനങ്ങളും മേദിയും അമിത് ഷായുമായി 20-20 മല്‍സരം നടക്കുകയാണ്. കശ്മീര്‍ പ്രശ്നമുണ്ടായപ്പോള്‍ കോടതി ജനങ്ങളോടു പറഞ്ഞത് കാത്തിരിക്കാനാണ്. എങ്ങനെയാണ് ഒരാളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുബോള്‍ കാത്തിരിക്കാന്‍ കോടതികള്‍ക്ക് പറയാനാവുക.ഭരണകൂടത്തിന് അനുകൂലമായി വിധികള്‍ മാറുന്നുണ്ടോയെന്ന് സംശയിക്കണം. ചില വിധികള്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല ഭരണകൂടത്തിനായി വിധിക്കുന്നതുപോലെ തോന്നുന്നു. ആസാമില്‍ നിര്‍മ്മിച്ചിരിക്കുന്ന തടങ്കല്‍പാളയങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുവാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് ജനറല്‍ ഓഫ് കേരള അഡ്വ. സി പി സുധാകരപ്രസാദ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. രഞ്ജിത്ത് തമ്പാന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്ക്യൂഷന്‍ സി ശ്രീധരന്‍ നായര്‍, എഐഎല്‍യു. ജനറല്‍ സെക്രട്ടറി സോംദത്ത് ശര്‍മ, ദേശീയ ട്രഷറര്‍ അഡ്വ. ജി ചാംകിരാജ്, റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍, അഡ്വ. ആയിഷ പോറ്റി എംഎല്‍എ, അഡ്വ. സി എന്‍ മോഹനന്‍,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. സി പി പ്രമോദ്, എഐഎല്‍യു കേരളാ ഹൈക്കോര്‍ട്ട്് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ ഗോപലകൃഷ്ണ കുറുപ്പ് സംസാരിച്ചു.

Tags:    

Similar News