സിദ്ദീഖ് കാപ്പന് വീണ്ടും ജാമ്യം നിഷേധിച്ചു

Update: 2022-08-03 18:28 GMT

ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി വീണ്ടും തള്ളി. ജസ്റ്റിസ് കൃഷ്ണ പഹലിന് മുമ്പാകെ ഇന്നലെ വാദം പൂര്‍ത്തിയായെങ്കില്‍ വിധി പറയാന്‍ മാറ്റിയിരുന്നു. കാപ്പന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐബി സിങ്, ഇഷാന്‍ ഭഗല്‍ എന്നിവര്‍ ഹാജരായി.

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോകുമ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തി കേസെടുത്തതോടെ അന്ന് മുതല്‍ ജയിലില്‍ കഴിയുകയാണ്. പിന്നീട് ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, മറ്റ് വകുപ്പുകളും ചുമത്തി. 2021 ജൂലൈയില്‍ കാപ്പന്റെ ജാമ്യാപേക്ഷ മഥുരയിലെ സെഷന്‍സ് കോടതി തള്ളി. 2022 ഫെബ്രുവരി 21ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മറ്റൊരു ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നു.

Tags:    

Similar News