പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ ബോംബ് പരീക്ഷണമെന്ന് ആരോപണം; പോലിസ് പരിശോധന നടത്തി

നെല്ല്യാട്ടേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും കായിക പരിശീലനം നടത്തുകയും ചെയ്യുന്ന മൈതാനത്താണ് സ്‌ഫോടനം നടത്തിയതെന്നാണ് ആക്ഷേപം

Update: 2022-01-01 11:19 GMT

കണ്ണൂര്‍: മട്ടന്നൂരിനു സമീപം പടിക്കച്ചാല്‍ നെല്ല്യാട്ടേരി മേഖലയില്‍ പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ ബോംബ് പൊട്ടിച്ച് പരീക്ഷണമെന്ന് ആരോപണം. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആര്‍എസ്എസ് ശാഖ നടക്കുന്ന കൂടാളി ശാന്ത എന്നിവരുടെ വീടിനു സമീപമാണ് ഇന്നലെ രാത്രി ഉഗ്രസ്‌ഫോടനം നടന്നതെന്നാണ് ആക്ഷേപം. നെല്ല്യാട്ടേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും കായിക പരിശീലനം നടത്തുകയും ചെയ്യുന്ന മൈതാനത്താണ് സ്‌ഫോടനം നടത്തിയതെന്നാണ് ആക്ഷേപം.വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്‌ഫോടക വസ്തുക്കളുടെ സാംപിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു മൂന്ന് വര്‍ഷമായി ഇത്തരത്തില്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു.

Tags:    

Similar News