108 ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു

Update: 2021-12-23 15:17 GMT

മാള: 108 ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു. കരൂപ്പടന്ന പള്ളിനട ബസ്സ് സ്‌റ്റോപ്പിന് പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന ചൂണ്ടേക്കാട്ട് സെയ്തു മുഹമ്മദിന്റെ ഭാര്യ ജമീല (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഇവര്‍ വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ കാണാന്‍ പോകുന്നതിനിടേയാണ് അപകടം. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനിലെ ബസ്സ് സ്‌റ്റോപ്പില്‍ ഇറങ്ങി ജംഗ്ഷന് കിഴക്ക് ഭാഗത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും രോഗിയുമായി വന്ന 108 ആംബുലന്‍സ് ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ഇവരെ അതേ ആംബുലന്‍സില്‍ തന്നെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരിങ്ങാലക്കുട പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്തു വിട്ടു കൊടുത്തു. ഇന്ന് രാവിലെ ഒന്‍പതിന് വെള്ളാങ്കല്ലൂര്‍ ജുമമസ്ജിദില്‍ ഖബറടക്കം നടക്കും. മക്കള്‍: അബ്ദൂല്‍ സലാം, സഗീര്‍, സൈനുദ്ദീന്‍ (മൂവരും മസ്‌ക്കറ്റ്), സൈന. മരുമക്കള്‍: അബ്ദുള്‍ റഹീം, മുംതാസ്, സെബീന, ഹസീന.

Tags:    

Similar News