വഴങ്ങാതെ രജനീകാന്ത്; തമിഴ്‌നാട്ടില്‍ ലക്ഷ്യം കാണാതെ അമിത് ഷാ

ഷ്ട്രീയ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ തന്റെ മുന്‍ നിലപാടില്‍ രജനീകാന്ത് ഉറച്ചുനിന്നതോടെയാണ് അമിത് ഷായുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടത്.

Update: 2020-11-22 08:55 GMT

ചെന്നൈ: തമിഴകം പിടിക്കാന്‍ നിര്‍ണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം വിഫലം. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും നിര്‍ണായക പ്രഖ്യാപനം നടത്താന്‍ അമിത് ഷാക്ക് സാധിച്ചില്ല. രാഷ്ട്രീയ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ തന്റെ മുന്‍ നിലപാടില്‍ രജനീകാന്ത് ഉറച്ചുനിന്നതോടെയാണ് അമിത് ഷായുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടത്.

അതേസമയം, അതേസമയം, പല ചര്‍ച്ചകള്‍ക്ക് അമിത് ഷാ തുടക്കംകുറിച്ചിട്ടുണ്ട്. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി ശനിയാഴ്ച രാത്രി അമിത് ഷാ മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തി. രജനിയുമായി നേരത്തെ ചര്‍ച്ച നടത്തിയ വ്യക്തിയാണ് ഗുരുമൂര്‍ത്തി. ഇദ്ദേഹവുമായുള്ള ചര്‍ച്ചയ്ക്കിടെ അമിത് ഷാ രജനികാന്തുമായി വീഡിയോ കോള്‍ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍എസ്എസ്ബിജെപി കേഡര്‍മാരുമായി അമിത് ഷാ ചര്‍ച്ച നടത്തി. പലരും എഐഎഡിഎംകെയുമായി സഖ്യം വേണ്ട എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ സഖ്യ ചര്‍ച്ചകളുടെ കാര്യങ്ങള്‍ കേന്ദ്രനേതൃത്വം നോക്കാമെന്നും നിങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും അമിത് ഷാ മറുപടി നല്‍കി.

പാര്‍ട്ടി പ്രവര്‍ത്തകരുമായി ഹോട്ടലില്‍ ഒന്നര മണിക്കൂറാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. ത്രിപുരയിലും ബിഹാറിലും ബിജെപി മുന്നേറ്റം നടത്തിയത് എങ്ങനെ എന്ന് അദ്ദേഹം പ്രവര്‍ത്തകരോട് വിശദീകരിച്ചു. അതേ മാതൃക തമിഴ്‌നാട്ടിലും പയറ്റിയാല്‍ വിജയം ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

മികച്ച ജനപിന്തുണയുള്ള ആളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞു. സഖ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ഷാ, കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപി സഖ്യത്തില്‍ തന്നെ മത്സരിക്കുമെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കിയിരുന്നു.ഖുശ്ബുവിന് പിന്നാലെ കൂടുതല്‍ താരങ്ങളെ ഒപ്പമെത്തിക്കാനും പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കാനുമാണ് ബിജെപി തീരുമാനം.

Tags:    

Similar News