അലിഗഡ് മുസ് ലിം സര്‍വകലാശാല ഫാക്കല്‍റ്റിക്ക് ബയോടെക്‌നോളജി ഗവേഷണ അവാര്‍ഡ്

പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞരായ എ പി ജെ അബ്ദുല്‍ കലാം, എം എസ് സ്വാമിനാഥന്‍, കെ ജി മേനോന്‍ എന്നിവര്‍ക്കു നേരത്തെ ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു

Update: 2020-04-02 19:14 GMT

അലിഗഡ്: അലിഗഡ് മുസ് ലിം സര്‍കലാശാലയിലെ പ്രശസ്ത ബയോടെക്‌നോളജിസ്റ്റും പണ്ഡിതനുമായ പ്രഫ. അസദുല്ലാ ഖാന് ബയോടെക്‌നോളജിയിലെ ഗവേഷണത്തിനുള്ള 2017ലെ ശ്രീ ഓം പ്രകാശ് ഭാസിന്‍ അവാര്‍ഡ്. അലിഗഡ് മുസ് ലിം സര്‍വകലാശാലയിലെ ഇന്റര്‍ ഡിസിപ്ലിനറി ബയോടെക്‌നോളജി യൂനിറ്റ് കോ-ഓഡിനേറ്ററാണ്. കാര്‍ഷിക ശാസ്ത്രം, ബയോടെക്‌നോളജി, ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിങ്, മെഡിക്കല്‍ സയന്‍സസ് എന്നീ മേഖലകളിലെ പ്രഗല്‍ഭരായ ശാസ്ത്രജ്ഞര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്.

    പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞരായ എ പി ജെ അബ്ദുല്‍ കലാം, എം എസ് സ്വാമിനാഥന്‍, കെ ജി മേനോന്‍ എന്നിവര്‍ക്കു നേരത്തെ ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു. എഎംയുവില്‍ ഫാക്കല്‍റ്റിയായിരിക്കെ ആദ്യമായി അവാര്‍ഡ് ലഭിക്കുന്നയാളാണ് പ്രഫ. അസദുല്ല ഖാന്‍. നേരത്തേ, എഎംയുവിലെ പൂര്‍വ വിദ്യാര്‍ഥിയായ പ്രഫ. ഉബൈദ് സിദ്ദിഖിക്ക് 1993ല്‍ ബഹുമതി ലഭിച്ചിരുന്നു. നേട്ടം കൈവരിച്ചതിനു പ്രഫ. അസദുല്ല ഖാനെ അലിഗഡ് മുസ് ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. താരിഖ് മന്‍സൂര്‍ അഭിനന്ദിച്ചു. ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ്, ബാക്ടീരിയയുടെ അണുബാധ ബയോളജി എന്നിവയെക്കുറിച്ചുള്ള പഠനത്തിന് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനയാണിതെന്ന് അദ്ദേഹം പറഞ്ഞു. 2020 നവംബര്‍ ആദ്യവാരം അവാര്‍ഡ് നല്‍കുമെന്ന് എഎംയുവില്‍ നിന്നുള്ള പ്രസ്താവനയില്‍ അറിയിച്ചു.




Tags:    

Similar News