റീബിൽഡ് കേരള ഇനിഷ്യേറ്റിവ് മുഖേന നടപ്പാക്കുന്ന പദ്ധതി നിർദേശങ്ങൾക്ക് അം​ഗീകാരം

Update: 2023-01-11 14:35 GMT


തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റിവിന് കീഴിൽ നടപ്പാക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾക്ക് തത്വത്തിൽ അം​ഗീകാരം.

എറണാകുളം ജില്ലയിലെ എളംകുളത്ത് പുതുതായി പൂർത്തീകരിച്ച 5 MLD സ്വീവറേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിനോട് അനുബന്ധിച്ച് കൊച്ചി കോർപ്പറേഷനിലെ 54-ാം ഡിവിഷനിൽ ഭൂഗർഭ സ്വീവറേജ് ശൃഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണം അംഗീകരിച്ചു. 63.91 കോടി രൂപയാണ് ചെലവ്.

റീജിയണൽ ക്യാൻസർ സെൻറർ, മലബാർ ക്യാൻസർ സെൻറർ എന്നിവിടങ്ങളിൽ 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സംവിധാനം സ്ഥാപിക്കും. രണ്ടിടത്തും 18.87 കോടി രൂപ ചെലവിൽ ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കും.

ഇതോടൊപ്പം റസിലിയൻറ് കേരള ഫലപ്രാപ്തിയാധിഷ്ഠിത പദ്ധതിയുടെ കീഴിൽ DLI 6 പൂർത്തീകരിക്കുന്നതിന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സമർപ്പിച്ച 49.02 കോടി രൂപയുടെ രണ്ടാം വർഷത്തേക്കുള്ള വിശദ പ്രവർത്തന രൂപരേഖയ്ക്ക് തത്വത്തിൽ അംഗീകാരം നൽകി

Tags:    

Similar News