അറഫാദിനം പത്തിന്; ഒമാനില്‍ ബലിപെരുന്നാള്‍ 12ന്

ഇതുപ്രകാരം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലിപെരുന്നാള്‍ 11നു ഞായറാഴ്ചയായിരിക്കും

Update: 2019-08-01 17:04 GMT

റിയാദ്: മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് അറഫാദിനം ആഗസ്ത് 10ന് ആയിരിക്കും. ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദര്‍ശിച്ചത്. ഇതുപ്രകാരം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലിപെരുന്നാള്‍ 11നു ഞായറാഴ്ചയായിരിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹിജ്ജ ഒന്ന് ആഗസ്ത് മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ഔഖാഫ് അറിയിച്ചു. ഇതുപ്രകാരം ബലിപെരുന്നാള്‍ ആഗസ്ത് 12നു തിങ്കളാഴ്ചയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ ഇതുവരെ മാസപ്പിറവി ദൃശ്യമായതായി അറിയിപ്പ് ലഭിച്ചിട്ടില്ല.



Tags:    

Similar News