അറക്കല്‍ രാജകുടുംബം: സുല്‍ത്താന്‍ ആദിരാജ മറിയുമ്മ സ്ഥാനമേറ്റെടുത്തു
സ്ഥാനിയായിരുന്ന പരേതയായ ഫാത്തിമ മുത്ത് ബീവിയുടെ മകള്‍ ഖദീജ സോഫിയ ആദിരാജയില്‍ നിന്ന് തമ്പുരാട്ടി വിളക്ക് സാക്ഷിയാക്കി ആചാരവാളുകളും അറക്കല്‍ രേഖകളും അറക്കല്‍ ഭണ്ഡാര വസ്തുക്കളുടെ താക്കോല്‍ കൂട്ടങ്ങളും പുതിയ ബീവിയുടെ മകന്‍ ആദിരാജ അബ്ദുല്‍ഷുക്കൂര്‍ എറ്റുവാങ്ങി
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചിറക്കല്‍ കോവിലകത്ത് നിന്നു രവീന്ദ്ര വര്‍മ്മ ഇളയരാജ, പാണക്കാട് സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, ഹുസയ്ന്‍ ശിഹാബ് തങ്ങള്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, പി ജയരാജന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്‌ലിം ലീഗ് നേതാക്കളായ സി സമീര്‍, അശ്‌റഫ് ബംഗാളി മുഹല്ല, റിട്ട. ടൂറിസം പോലിസ് സത്യന്‍ എടക്കാട്, ഗവേഷക നസ്രീന ഇല്യാസ്, ഡിഎര്‍ത്ത് പ്രതിനിധി സബീല്‍ തലശ്ശേരി, ഡോ. മുനവ്വിര്‍ പങ്കെടുത്തു. സ്ഥാനിയായിരുന്ന പരേതയായ ഫാത്തിമ മുത്ത് ബീവിയുടെ മകള്‍ ഖദീജ സോഫിയ ആദിരാജയില്‍ നിന്ന് തമ്പുരാട്ടി വിളക്ക് സാക്ഷിയാക്കി ആചാരവാളുകളും അറക്കല്‍ രേഖകളും അറക്കല്‍ ഭണ്ഡാര വസ്തുക്കളുടെ താക്കോല്‍ കൂട്ടങ്ങളും പുതിയ ബീവിയുടെ മകന്‍ ആദിരാജ അബ്ദുല്‍ഷുക്കൂര്‍ എറ്റുവാങ്ങി. ഹൈദരലി ശിഹാബ് തങ്ങളുടെ ആശംസ സന്ദേശം ബന്ധു കൂടിയായ ഒ ഉസ്മാന്‍ വായിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആദര സൂചകമായി പൊന്നാട കുടുംബാഗങ്ങളെ ഏല്‍പ്പിച്ചു. ഫാത്തിമ മുത്ത് ബീവിയുടെ പ്രതിനിധിയായി പൗത്രന്‍ ആദിരാജ ഈംതിയാസ് അഹമ്മദ്, അറക്കല്‍ മ്യൂസിയം ചെയര്‍മാന്‍ ആദിരാജ മുഹമ്മദ് റാഫി, സിയാദ് ആദിരാജ, അശ്‌റഫ് ആദിരാജ, ബാബു ആദിരാജ, ആദിരാജ കോയമ്മ നേതൃത്വം നല്‍കി. ഇഫ്താര്‍ വിരുന്നോടെ സ്ഥാനാരോഹണ പരിപാടികള്‍ സമാപിച്ചു.